തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല; ഒരു മാസത്തിനു ശേഷം ഒന്‍പതുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിച്ചത്
nine year old died of rabies
ദേവനാരായണന്‍

ആലപ്പുഴ: ഹരിപ്പാട് ഒന്‍പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിച്ചത്. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ (9) ആണ് മരിച്ചത്. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മാസം ഓടയില്‍ വീണു കുട്ടിക്കു പരിക്കേറ്റിരുന്നു. തെരുവുനായയെ കണ്ടു പേടിച്ച് ഓടുമ്പോഴാണ് ഓടയില്‍ വീണത്. നായയുടെ നഖം കൊണ്ടു ശരീരത്തില്‍ പോറലേറ്റിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീഴ്ചയിലുണ്ടായ മുറിവുകള്‍ക്കു താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വച്ചിരുന്നു. നായ ആക്രമിച്ചതായി ആശുപത്രിയിലും അറിയിച്ചില്ല.

ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

nine year old died of rabies
ശക്തമായ പടിഞ്ഞാറന്‍ കാറ്റ്; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com