'കോടതി മാത്രമല്ല, ദൈവമുണ്ടല്ലോ?; മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തോന്നിയ അതേ വേദന'; വിധിക്കെതിരെ സിദ്ധാര്‍ഥിന്റെ മതാപിതാക്കള്‍

സിദ്ധാര്‍ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പിതാവിന്റെ പ്രതികരണം.
Siddharth's parents against the court's decision to grant bail to the accused
സിദ്ധാര്‍ഥിന്റെ പിതാവ്ടിവി ദൃശ്യം

തിരുവനന്തപുരം: മകന്‍ മരിച്ചപ്പോള്‍ അനുഭവിച്ച അതേദുഃഖമാണ് വിധി വന്നപ്പോള്‍ ഉണ്ടായതെന്നും വിധി നിരാശാജനകമെന്നും പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പിതാവിന്റെ പ്രതികരണം.

'സിബിഐക്ക് കൊടുക്കേണ്ട കേസ് സര്‍ക്കാര്‍ വൈകിപ്പിച്ചതാണ്. സിപിഎം നേതാവാണ് പ്രതികളെ കീഴടങ്ങാന്‍ സഹായിച്ചത്. ഇതില്‍ തന്നെ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. തെളിവ് നശിപ്പിച്ചത് ആഭ്യന്തര വകുപ്പാണ്. അതുകൊണ്ട് കോടതിയ്ക്ക് വേണ്ട വിധം തെളിവ് ലഭിച്ചില്ല'- ജയപ്രകാശ് പറഞ്ഞു. എസ്എഫ്‌ഐ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളത് എന്നറിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ കേസ് വൈകിപ്പിച്ചത്. അതുവരെ കേസ് നല്ല രീതിയിലാണ് പോയിരുന്നതെന്നും ജയപ്രകാശ് ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്ത് അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ജാമ്യം കൊടുത്തതെന്നറിയില്ല. ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകും. പ്രതികളെ വെറുതെവിടാന്‍ ഉദ്ദേശിക്കുന്നില്ല. കോടതി മാത്രമല്ല, ദൈവമുണ്ടല്ലോയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അമ്മ പറഞ്ഞു.

കോടതി കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും ജാമ്യവിധിയില്‍ പറയുന്നു

Siddharth's parents against the court's decision to grant bail to the accused
കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com