പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണാതായി. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. റിവ്യൂവറിനെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയതിൽ വിശദീകരണവുമായി ജോജു ജോർജ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വിശദീകരണം. അതിനിടെ അശ്വനി കുമാര്‍ വധക്കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് വിധി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.
യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക