പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിനു വിട്ടു നൽകും.
പ്രദേശത്ത് അപകടങ്ങൾ തുടർ കഥയാകുകയാണ്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക