തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വാദം തള്ളി കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. ഒരിക്കലും തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന ശോഭയുടെ വാദം തെറ്റെന്ന് തിരൂര്‍ സതീശന്‍ പറഞ്ഞു. ഇതിനു തെളിവായി ശോഭ സുരേന്ദ്രന്‍ തന്റെ ഭാര്യയ്ക്കും മകനും ഒപ്പം നില്‍ക്കുന്ന ചിത്രം സതീശന്‍ പുറത്തു വിട്ടു. തന്റെ വീട്ടില്‍ വെച്ചെടുത്ത ചിത്രമാണിതെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു.
തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീശന്‍ സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീശന്റെ കോള്‍ ലിസ്റ്റ് എടുക്കണം. വിളിച്ചവര്‍ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക