മലപ്പുറം: നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി ആദിൽ (22) ആണ് മരിച്ചത്. ഇൻഡസ്ടിയൽ ജോലിക്കാരനായ ആദിൽ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടർന്ന് തിരിച്ചു വരുന്നതിനിടെ തിരുവാലി റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
എതിരെ വരികയായിരുന്ന ജീപ്പുമായി ആദിലിന്‍റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങൾ: ദിൽഷ, അംന, സയാൽ, അഭാൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക