തിരുവനന്തപുരം: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നല്‍കിയത്.
വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ താമസിച്ച മുറിയിലാണ് പൊലീസ് ആദ്യം എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഷാനിമോള്‍ ഏറെനേരം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയിരുന്നില്ല.പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാര്‍ഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക