മദ്യപിച്ച് ബഹളം വച്ചതിന് ട്രെയിനിൽ നിന്നിറക്കി വിട്ടു; പ്രകോപനത്തിൽ കല്ലേറ്, യാത്രക്കാരന് പരിക്ക്

കല്ലേറിൽ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.
Train
പ്രതീകാത്മക ചിത്രംഫയൽ
Published on
Updated on

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. മം​ഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ വെള്ളിയാഴ്ച രാവിലെയായിരുന്നു കല്ലേറുണ്ടായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വി മുരളീധരനാണ് (63) പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ ആശുപത്രിയിൽ പ്രവേശി‌പ്പിച്ചു.

മദ്യപിച്ച് ട്രെയിനിൽ ബഹളമുണ്ടാക്കിയ യുവാവിനെ മറ്റ് യാത്രക്കാർ ചേർന്ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. ഏറ്റവും പിന്നിലെ ജനറൽ കംപാർട്ടുമെന്റിലായിരുന്നു മുരളീധരൻ. ആദ്യം എറിഞ്ഞ കല്ല് ആരുടെയും ശരീരത്തിൽ കൊണ്ടില്ല. രണ്ടാമത് എറിഞ്ഞപ്പോഴാണ് മുരളീധരന്റെ തലയിൽ കൊണ്ടത്.

പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരതിന് നേരെയും ഇന്നലെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനുമിടയിൽ തെക്കുപുറത്തു വച്ചായിരുന്നു സംഭവം. കല്ലേറിൽ സി 10 കോച്ചിന്റെ ചില്ല് തകരുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com