തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണിത്. എണ്‍പതിനോടടുത്ത് പ്രായമുണ്ട്.
വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആന എന്നതാണ് ഇതിന്റെ സവിശേഷത. വടക്കുന്നാഥ ക്ഷേത്രത്തില്‍ നടയിരുത്തിയതാണ് ഇതിനെ. പൂരമെഴുന്നള്ളിപ്പുകളില്‍ ഏറെ ആരാധാകരുള്ള ആനയാണ്.
1987നു ശേഷമാണ് പോബ്സണ്‍ ഗ്രൂപ്പ് ആനയെ നാട്ടിലെത്തിക്കുന്നത്. മുപ്പതുവര്‍ഷം മുമ്പാണ് വടക്കുന്നാഥന് സ്വന്തമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക