തിരുവനന്തപുരത്ത് ഇന്ന് രാത്രി എട്ട് മണി വരെ ജലവിതരണം മുടങ്ങും

ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം.
Water
ജലവിതരണം മുടങ്ങുംഫയൽ
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.

ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ഇന്ന് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com