കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാം; 'ചിരി' പദ്ധതിയുമായി കേരളാ പൊലീസ്

ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം.
ransfers-announced-kerala-police-
കേരളാ പൊലീസ് എംബ്ലംഫയല്‍
Published on
Updated on

തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപൊലീസിന്റെ ഈ പോസ്റ്റ്.

കഴിഞ്ഞ ദിവസം സൂപ്പര്‍ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് കുറിപ്പ് പങ്കുവച്ചത് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്കിടയായ്ക്കിയിരുന്നു.

അതേസമയം, ഓണ്‍ലൈന്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം കേരള പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ വിളിക്കേണ്ട എമര്‍ജന്‍സി നമ്പറും ഇവര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെയ്ക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പലതരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കാനാണ് ഈ മുന്നറിയിപ്പ്. പൊലീസിന്റെ ഇത്തരം പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com