പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് മുതല്‍ മൂന്നു നാള്‍ കല്‍പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. തേര് വലിക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും എത്തിയിരുന്നു.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടര്‍ന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആര്‍പ്പുവിളികളോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്.
നാളെ രണ്ടാം തേരുത്സവത്തില്‍ മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് പ്രദക്ഷിണം തുടങ്ങുക. 15നു രാവിലെയാണു പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം. അന്നു ത്രിസന്ധ്യയില്‍ തേരുമുട്ടിയിലാണു ദേവരഥ സംഗമം. തെരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ കല്‍പ്പാത്തി രഥോത്സവം കളറാക്കുകയാണ് പാലക്കാട്ടുകാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക