തിരുവനന്തപുരം: പ്രമുഖ ഗോത്ര വര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലെ ജനങ്ങളുമായി സംവദിക്കും. ഇന്ത്യയിലെ ഗ്രോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയായ 'ധര്‍ത്തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍' (DAJGUA) യുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിലുള്ള മണ്ണക്കുടി കമ്മ്യൂണിറ്റി ഹാളിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര മത്സ്യബന്ധന മൃഗസംരക്ഷണ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക