ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണു വിദേശസഞ്ചാരിക്കു പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. .ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഡിജിപിക്ക് പരാതി നല്കി ഇപി ജയരാജന്. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്തവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു..ഇപി ജയരാജന്റെ ആത്മകഥയിലേത് എന്ന തരത്തില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഇപി ജയരാജന് തന്നെ തള്ളിക്കളഞ്ഞതാണെന്നും ഈ കാര്യത്തില്‍ ജയരാജനൊപ്പമാണ് പാര്‍ട്ടിയെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.. കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പരമോന്നത കോടതി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി..സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയില്‍ എഴുപത് ശതമാനത്തിലധികമാണ് പോളിങ്. എന്നാല്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം കുറവാണ്. 63 ശതമാനമാണ് വയനാട്ടിലെ പോളിങ്..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക