'ഇപി ഈസ് നോട്ട് പിണറായി വിജയന്‍, തറവാടിത്തമുള്ളയാള്‍'; പിന്തുണയുമായി അന്‍വര്‍

പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. പക്ഷേ, വോട്ടിങ് ശതമാനം കുറയുന്നത് ആശങ്കയാണ്
pv anvar
പി വി അൻവർ എക്സ്പ്രസ്
Published on
Updated on

തൃശൂര്‍: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനൊപ്പമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇപി ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും അന്‍വര്‍ പറഞ്ഞു.'ഇപി ഈസ് നോട്ട് പിണറായി വിജയന്‍. അദ്ദേഹം തറവാടിത്തമുള്ളയാളാണ്. പിണറായിയെപ്പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല. എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പല്ലേ'- അന്‍വര്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് ആശങ്കാജനകമാണെന്നും അന്‍വര്‍ പറഞ്ഞു. 'പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. പക്ഷേ, വോട്ടിങ് ശതമാനം കുറയുന്നത് ആശങ്കയാണ്. ഇങ്ങനെ സാഹചര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അത് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണണമായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. '- അന്‍വര്‍ പറഞ്ഞു.

'കുടിവെള്ള ക്ഷാമം, മോശമായ റോഡുകള്‍ എന്നിവയെല്ലാം ചേലക്കരയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. ആഫ്രിക്കയെ നാണിപ്പിക്കുന്ന അവസ്ഥയിലുള്ള കോളനികളുണ്ട് അവിടെ. ഒരുപാട് കുടുംബങ്ങള്‍ വീടില്ലാതെ വെറും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ജീവിക്കുന്നത്. കെ. രാധാകൃഷ്ണന്‍ മന്ത്രിയും എം.എല്‍.എയുമായ കാലത്ത് കോണ്‍ഗ്രസ് സമരം നടത്തിയിട്ടില്ല. രാധാകൃഷ്ണേട്ടനെതിരെ ഞങ്ങള്‍ എങ്ങിനെ സമരം നടത്തും എന്നാണ് അവര്‍ പറയുന്നത്. ഇതാണ് ഞാന്‍ പറഞ്ഞ പൊളിറ്റിക്കല്‍ നെക്സസ്.'' - അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com