തൃശൂര്‍: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മംഗലാപുരം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.എ രാമചന്ദ്രന്‍ (79) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
പരേതരായ ഡോ. പുന്നോക്കില്‍ രാമന്‍ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ.മാധവി രാമചന്ദ്രനാണ് ഭാര്യ.
മഞ്ജുരാമചന്ദ്രന്‍ മകളും വൈദ്യനാഥന്‍ മരുമകനുമാണ്. ഇരുവരും കൊച്ചുമക്കളായ സിദ്ധാര്‍ഥും വരുണും യുഎസ്എ യിലാണ്. ഭൗതികശരീരം നാളെ രാവിലെ 8 മണിയ്ക്ക് വാഴക്കുളം ബ്ലസില്‍ കൊണ്ടുവരും. എട്ടരയ്ക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കില്‍ തറവാട് വസതിയിലേയ്ക്ക് കൊണ്ടുപോകുകയും പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെയുള്ള പുന്നോക്കില്‍ തറവാട്ടിലെ (ഇന്‍സ് കേപ്പ് ഗ്രാം) പൊതു ദര്‍ശനത്തിനു ശേഷം മൂന്ന് മണിയ്ക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക