'അമ്മയും മൂന്ന് കുട്ടികളും പാലത്തിന് അരികിലേക്ക് നടന്നുപോകുന്നതില്‍ സംശയം തോന്നി'; കൊച്ചിയില്‍ കാക്കി കാത്തത് നാലു ജീവനുകള്‍

പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ച് കേരള പൊലീസ്
kerala police
അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ച് കേരള പൊലീസ്കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Published on
Updated on

കൊച്ചി: പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ അമ്മയെയും മൂന്ന് മക്കളെയും രക്ഷിച്ച് കേരള പൊലീസ്. 'സ്ത്രീയും മൂന്നു കുട്ടികളും കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ' തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.'- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

സമയം : പുലര്‍ച്ചെ 4 മണി

സ്ഥലം : എറണാകുളം തോപ്പുംപടി BOT പാലത്തിന് സമീപം.

കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമായ CRV 5 ലെ ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സും സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ് ജോസ് സ്മിജോഷും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ' അപ്പോഴാണ് ഒരു സ്ത്രീയും മൂന്നു കുട്ടികളും തോപ്പുംപടി BOT പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ ഇവര്‍ സ്ത്രീയോട് ' തിരക്കിയപ്പോള്‍ മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്കാണ് പോകുന്നുന്നതെന്നായിരുന്നു മറുപടി. ഇത്രയും ദൂരം നിങ്ങള്‍ നടക്കുമോ എന്ന് ചോദിച്ചപ്പോഴേക്കും അവര്‍ കരയാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവ് അമിത മദ്യപാനവും ഉപദ്രവവും ആണെന്നും BOT പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആന്റണി ടെറന്‍സ് അവരോട് സംസാരിക്കുകയും എന്തിനും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അമ്മയെയും പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെയും കുട്ടികളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകളാണ്. മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com