കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞു; ആറ് മണിക്കൂറോളം നീണ്ട ആശങ്ക, വാതക ചോർച്ച പരി​ഹരിച്ചെന്ന് അധികൃതർ

ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്‍റെ ചോർച്ച അടക്കാനായത്.
Kalamassery tanker accident
അപകടത്തിൽപ്പെട്ട ടാങ്കർടെലിവിഷൻ ദൃശ്യം
Published on
Updated on

കൊച്ചി: കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. വാതക ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചു. നേ​രി​യ രീ​തി​യി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ർ​ച്ച ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​റു ​മ​ണി​ക്കൂ​റെ​ടു​ത്ത് അ​ത് പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. വാഹനം ഉയർത്തുന്നതിനിടയിലാണ് ഇന്ധനം ചോർന്നത്. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്‍റെ ചോർച്ച അടക്കാനായത്.

ബു​ധ​നാ​ഴ്ച രാ​ത്രി​ ഇ​രു​മ്പ​ന​ത്തു നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് ടാ​ങ്ക​ർ ക​ള​മ​ശേ​രി ടി​വി​എ​സ് ജം​ഗ്ഷ​നി​ൽ വ​ച്ച് മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് മറിയുകയായിരുന്നു. വാ​ഹ​ന​ത്തി​ൽ ഡ്രൈവർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടിരുന്നു.

അപായ സാധ്യത കണക്കിലെടുത്ത് പൊലീസ് ​ഗതാ​ഗതം നിയന്ത്രിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ലോറി ഉയർത്തി ​ഗതാ​ഗതം പുനഃസ്ഥാപിച്ചു. 18 ടൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. ബിപിസിഎല്ലിൽ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com