കോഴിക്കോട്: യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്. കോഴിക്കോട് കൊപ്ര ബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കെട്ടിടവും പരിസരവും ലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബ്ദുൽ സലാം. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിഫ്, ആസിഫ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക