മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു
Palakkad accident, two people died
പാലക്കാട് അമിത വേ​ഗത്തിലെത്തിയ കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യംസ്ക്രീൻഷോട്ട്
Published on
Updated on

പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com