തൃശൂര്‍: ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. 75 വയസ്സായിരുന്നു.വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷം അരമണിക്കൂറോളം ട്രാക്കില്‍ കിടന്ന ഇവരെ പൊലിസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ന് രാവിലെ 6.40നാണ് അപകടം ഉണ്ടായത്. എഗ്മോര്‍ - ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. മൂന്നുപേര്‍ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുസ്ത്രീകളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ വന്ന് മടങ്ങുകയായിരുന്നു ഇവര്‍.
കൊരട്ടി പൊലീസ് എത്തിയാണ് ഇരുവരെയും ട്രാക്കില്‍ നിന്ന് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിന് ഇടയില്‍പ്പെട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറുടെ രണ്ട് കാലുകള്‍ നഷ്ടമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക