സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന്. മഹാരാഷ്ട്രയിൽ 288 ഉം ഝാർഖണ്ഡിൽ 81 ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
കൊച്ചി: മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന ഓൺലൈൻ യോഗത്തിൽ എറണാകുളം ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക