'ദൂരെ നിന്ന് കണ്ടെന്ന് വരില്ല', റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പ്

റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ വെയ്ക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
MVD WARNING
എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Published on
Updated on

തിരുവനന്തപുരം: റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തിരുവല്ലയില്‍ റോഡിന് കുറുകെ കയര്‍ കെട്ടിയത് മൂലം കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.

'കേന്ദ്ര മോട്ടോര്‍ വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള്‍ തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം. വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില്‍ വെറുതെ കിടക്കുന്നുണ്ടാവും.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

കേന്ദ്ര മോട്ടോര്‍ വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള്‍ തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം.

വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില്‍ വെറുതെ കിടക്കുന്നുണ്ടാവും .

ഒരോ അനാസ്ഥയും ഒരു പാടുപേരുടെ കണ്ണിരായി മാറാതിരിക്കട്ടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com