കണ്ണൂര്‍: ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ കടം എടുത്ത് പെന്‍ഷന്‍ നല്‍കുമ്പോഴാണ് ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇത്തരത്തിലുള്ള തെറ്റായ നടപടിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകള്‍ തിരുത്താന്‍ കര്‍ശനമായ നിലപാട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ഗോവിന്ദന്‍ മാഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
സിബിഐ അന്വേഷണം ആവശ്യപെട്ടുള്ള മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കുടുംബത്തിന്റെ നിലപാടാണെന്നും അതുകോടതി തീരുമാനിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിബിഐയുമായി ബന്ധപ്പെട്ട നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവരുടെ ആവശ്യം കോടതിയാണ് പരിഗണിക്കുന്നത്. ആ കോടതി എന്താണോ പറയുന്നത് അതിനനുസരിച്ച് നീങ്ങിക്കോട്ടെ, പാര്‍ട്ടി ഏതെങ്കിലും കേസിന്റെ ഭാഗമായിട്ടല്ല സിബിഐയെ കുറിച്ച് പറഞ്ഞത്. സിബിഐ, ഇഡി, ഐടി എന്നിവയെല്ലാം പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും കടന്നാക്രമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്ന ഏജന്‍സികളാണ്. അവരെ കൂട്ടിലടച്ച തത്തയെന്നാണ് സിബിഐ പറഞ്ഞത്. അന്നും ഇന്നും എന്നും അതാണ് പാര്‍ട്ടി നിലപാട്'- എംവി ഗോവിന്ദന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക