മെല്‍ബണ്‍: ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ശുഭ്മാന്‍ ഗില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഗില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനൊപ്പം ചേര്‍ന്നു. അരമണിക്കൂറിലേറെ താരം നെറ്റ്‌സില്‍ പരിശീലനം നടത്തി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം അതിവേഗം വിജയത്തിലെത്തിയതോടെ മത്സരത്തില്‍ ഗില്ലിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ ബാറ്ററുടെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്.
പരിശീലന സെഷനില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഡിസംബര്‍ ആറു മുതല്‍ 10 വരെയാണ് അഡ്ലെയ്ഡില്‍ രണ്ടാം ടെസ്റ്റ് നടക്കുന്നത്.
പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഗില്ലിന് പകരം ദേവ്ദത്ത് പടിക്കലാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ പടിക്കലിന് വേണ്ടവിധം അവസരം വിനിയോഗിക്കാനായില്ല. അഡ്ലെ്ഡില്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ ദേവ്ദത്ത് പുറത്തായേക്കും. കെഎല്‍ രാഹുല്‍ മൂന്നാം നമ്പറിലേക്ക് മാറും. യശസ്വി ജയ്സ്വാളും രോഹിത്തുമായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അങ്ങനെയെങ്കില്‍ ഗില്‍ അഞ്ചാം നമ്പറിലാകും കളിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക