ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്നത് അവസാനിപ്പിക്കുക; വായ്മൂടിക്കെട്ടി പ്രതിഷേധം

പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് വൈകീട്ട് പ്രതിഷേധം നടന്നത്.
തൃശൂരില്‍ നടന്ന പ്രതിഷേധം
തൃശൂരില്‍ നടന്ന പ്രതിഷേധം
Published on
Updated on

തൃശൂര്‍: ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍ നിയമം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശ്ശൂരില്‍ വായ്മൂടി കെട്ടി പ്രതിഷേധം. പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് വൈകീട്ട് പ്രതിഷേധം നടന്നത്.

ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ പൂരം നടത്തിപ്പ് ഏറെക്കുറേ അസാധ്യമായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വിനോദ് കണ്ടെങ്കാവില്‍ , സക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, നന്ദന്‍ വാകയില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. തൃപ്പൂണിത്തിറ ഉത്സവത്തില്‍ പഞ്ചാരിമേളം ഒരു മണിക്കൂറില്‍ അവസാനിപ്പിക്കേണ്ടി വന്നത് ആനയെഴുന്നള്ളിപ്പ് നിയന്ത്രണം മൂലമാണെന്ന് ജനറല്‍ കണ്‍വീനര്‍ വിനോദ് കണ്ടേങ്കാവില്‍ പറഞ്ഞു. ഇത് മേളാസ്വാദകരെ നിരാശപ്പെടുത്തി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു വരേയും സമരവഴിയില്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തെക്കേ ഗോപുരനടയില്‍ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com