ലഖ്‌നൗ: കേരള എക്‌സ്പ്രസിന്റെ ചില ബോഗികള്‍ തകര്‍ന്ന പാളത്തിലൂടെ സഞ്ചരിച്ചത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമയബന്ധിതമായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് യുപിയിലെ ഝാന്‍സി സ്റ്റേഷന് തൊട്ടുമുമ്പ് നിര്‍ത്തി. ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് ട്രെയിനിന്റെ ചില കോച്ചുകള്‍തകര്‍ന്ന റെയില്‍ പാളത്തിലൂടെ കടന്നുപോയതായി യാത്രക്കാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊഴിലാളികള്‍ ചെങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വിഷയം അന്വേഷണത്തിലാണെന്നും ഏതെങ്കിലും ജീവനക്കാരന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന് പിന്നാലെ ട്രെയിന്‍ ഝാന്‍സിയിലെ വീരാംഗന ലക്ഷ്മി ബായി സ്റ്റേഷനില്‍ നിര്‍ത്തിയതായി യാത്രക്കാര്‍ പറയുന്നു.റെയില്‍വേ ട്രാക്കിലെ തൊഴിലാളികള്‍ ചുവന്ന തുണികള്‍ കാണിച്ചതിന് പിന്നാലെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇടുകയായിരുന്നു. ട്രെയിനിന്റെ വരവ് കണ്ട് അറ്റകുറ്റപ്പണിള്‍ നടത്തുന്ന ജീവനക്കാര്‍ ട്രാക്കില്‍ നിന്ന് ഓടിമാറിയതായും ചിലയാത്രക്കാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക