ബലാത്സംഗ കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
Nivin Pauly
നിവിന്‍ പോളിഫയൽ
Published on
Updated on

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കൊച്ചിയില്‍ എത്തിയത്. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.

നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വെച്ച് അതിക്രമം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

എന്നാല്‍ യുവതി പീഡനം ആരോപിച്ച തീയതികളില്‍ നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തിയിരുന്നു.

Nivin Pauly
വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com