ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍നിന്നു മാറ്റണമെന്ന ഹര്‍ജിയില്‍ വാദം മാറ്റിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ വാദത്തിനു താത്പര്യമില്ലേയെന്ന് കോടതി ഇഡിയുടെ അഭിഭാഷകനോട് ചോദിച്ചു.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്ന കേസിന്റെ വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അന്യായമായി ഇടപെടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി, ഇഡി അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് അന്തിമ വാദം നടത്താനായിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വാദം മാറ്റിവയ്ക്കണമെന്ന് ഇഡിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നും ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ ഇഡിക്കു വേണ്ടി ഹാജരാവുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ വാദത്തിലാണെന്ന് അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍നിന്നു മാറ്റാനുള്ള നീക്കവും വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക