കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നത്.
അതിനിടെ ഈ സ്കൂട്ടറുമായി രണ്ട് പേർ കക്കോടി ഭാഗത്തു കൂടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് സ്കൂട്ടർ മോഷ്ടിച്ചിരിക്കാമെന്നാണ് അനുമാനം. ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്ന രണ്ട് പേരുടേയും പുറകിൽ നിന്നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്കൂട്ടർ മോഷണം പോയെന്നു കാണിച്ച് ഉടമ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ഫോട്ടോ പൊലീസിനു കിട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക