കോഴിക്കോട്: ഡോക്ടറുടെ പക്കല്‍നിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. രാജസ്ഥാനിലെ ബഡി സാദരിയില്‍ നിന്ന് സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെ സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.
കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നല്‍കിയാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയെന്നുമാണ് പരാതി.
പ്രതികള്‍ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഗെയ്മിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ മകന്‍ വിവരം അറിഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക