കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം.
അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക