കുറ്റകൃത്യങ്ങളില്‍ മലപ്പുറം ജില്ല കേരളത്തില്‍ നാലാം സ്ഥാനത്ത്; കണക്കുകള്‍ പുറത്ത്

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ
Published on
Updated on

കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തില്‍ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത് 50,627 എഫ്‌ഐആര്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്ത് 45,211 എഫ്‌ഐആറുകളും, കൊല്ലത്ത് 35,211 എഫ്‌ഐആറുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 14 റവന്യൂ ജില്ലകളാണുള്ളത്. എന്നാല്‍ 20 പൊലീസ് ജില്ലകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒന്നിലേറെ പൊലീസ് ജില്ലകളുണ്ട്. പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിലുള്ള കണക്കു പ്രകാരം ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മലപ്പുറത്താണ്. തൊട്ടുപിന്നില്‍ കോട്ടയം ( 28,091), തിരുവനന്തപുരം റൂറല്‍ (27,711), ആലപ്പുഴ (27,631), എറണാകുളം റൂറല്‍ (26,977), പാലക്കാട്(22,300) എന്നിങ്ങനെയാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

pinarayi vijayan
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍; അഭിമുഖം തിരുത്താന്‍ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു?

മലപ്പുറത്തെ പൊലീസ് കണക്കുകള്‍ ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളെ കൂടാതെ, വനിതാ, കോസ്റ്റല്‍, സൈബര്‍ പൊലീസ് സ്റ്റേഷനുകളെ കൂടി കണക്കിലെടുത്താണ്. 2022 മുതല്‍ സംസ്ഥാനത്ത് പൊലീസ് 147.79 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതില്‍ 124.47 കിലോഗ്രാം സ്വര്‍ണം മലപ്പുറം ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 122.5 കോടി രൂപയുടെ ഹവാല പണമാണ് പിടികൂടിയത്, ഇതില്‍ 87.22 കോടി രൂപ മലപ്പുറത്ത് നിന്ന് കണ്ടുകെട്ടി. 2023 ജനുവരി മുതല്‍ 2024 മെയ് വരെ മലപ്പുറം ജില്ലയില്‍ 5,906 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 5,120 കേസുകള്‍ മയക്കുമരുന്ന് ഉപയോഗത്തിനും 786 കേസുകള്‍ മയക്കുമരുന്ന് കച്ചവടത്തിനുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com