Iran's Missile Attack On Israel
ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ വർഷംഎപി

ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ, പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നെതന്യാഹു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ; നൂറുലധികം മിസൈലുകൾ വർഷിച്ചു, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദേശം

Israel, Iran
ഇസ്രയേലിനെ ആക്രമിച്ച് ഇറാൻഎക്സ്

2. 'ഇറാന്‍ വലിയ തെറ്റ് ചെയ്തു, പ്രത്യാഘാതം നേരിടേണ്ടി വരും'; മുന്നറിയിപ്പുമായി നെതന്യാഹു, പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

 Iran's Missile Attack On Israel
ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ വർഷംഎപി

 മിസൈല്‍ വര്‍ഷം നടത്തിയ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ 'വലിയ തെറ്റ്' ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയസുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

3. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ; പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

Babar Azam resigns as Pakistan's ODI and T20I captain
പാക് ക്യാപ്റ്റന്‍ ബാബര്‍ അസംഫയൽ/എക്സ്

4. പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

police case
നടിക്കെതിരെ പോക്സോ കേസെടുത്തുപ്രതീകാത്മക ചിത്രം

5. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

rain alert
വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് പ്രവചനംപ്രതീകാത്മക ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com