കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നേരിട്ട് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്ര മാത്രം ആത്മാര്‍ത്ഥതയില്ലാത്ത സത്യസന്ധത ഇല്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ല നേരത്തെ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയായ ഇഎം ശങ്കരന്‍ നമ്പുതിരിപാടിനെയും അച്യുതമേനോന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരെ കുറിച്ചു ഞങ്ങള്‍ ഇതു പറഞ്ഞിട്ടില്ല. പിണറായി വിജയനെ പറയുന്നത് അദ്ദേഹം എന്തോ ഒരു ഭീകരജീവിയായിട്ടല്ല കോടികള്‍ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും' സുധാകരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ശശിയെ കുറിച്ചു അന്‍വര്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിയാണ് കണ്ണൂരുകാര്‍ക്ക് ശശിയെ അറിയാം. ശശിയെ എന്തിനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. പിണറായി വിജയന്റെ ബി ജെ പി ബന്ധം പുത്തരിയല്ലെന്നും 77 ല്‍ കുത്തുപറമ്പില്‍ പിണറായി മത്സരിച്ചത് ബിജെപി പിന്‍തുണയോടെയാണെന്നും' സുധാകരന്‍ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക