കൊച്ചി: നവരാത്രി അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഒക്ടോബര്‍ ആറിന് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വാഗമണ്‍ യാത്രയ്ക്ക് 1,020 രൂപ ആണ് ചാര്‍ജ്.
അന്ന് തന്നെ റോസ്മല ട്രിപ്പില്‍ പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസുകളും ബസ് ചാര്‍ജും അടക്കം 770 രൂപ ആണ് നിരക്ക്. രണ്ടു ദിവസത്തെ മൂന്നാര്‍- കാന്തല്ലൂര്‍ യാത്ര ഒക്ടോബര്‍ 12, 26 തീയതികളിലായി ആണ് നിശ്ചയിച്ചിരിക്കുന്നത്. 1730 രൂപ ആണ് ചാര്‍ജ്.
നവരാത്രി പ്രമാണിച്ച് സരസ്വതി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക തീര്‍ത്ഥാടന യാത്രയും ഉണ്ടായിരിക്കും. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ശ്രീപുരം സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുക. 13 ന് ഇലവീഴാപൂഞ്ചിറയ്ക്കുള്ള ട്രിപ്പ് രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്ക് 820 രൂപ ആണ് ചാര്‍ജ്. ഒക്ടോബര്‍ 18 നുള്ള മലബാര്‍ യാത്ര രാത്രി 8 ന് ആരംഭിച്ച്, 20 ആം തീയതി രാത്രിയോടെ മടങ്ങി എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും അടങ്ങുന്നതാണ് യാത്ര.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക