തിരുവനന്തപുരം: മൂന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ വരുന്നത് തടയാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഞങ്ങള്‍ക്ക് അതിലൊന്നും ബേജാറില്ല. ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇടതുപക്ഷം മുന്നോട്ടു പോകുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിപിഎം ഇതുവരെ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെ വളര്‍ന്നു വന്ന പാര്‍ട്ടിയല്ല. അതുകൊണ്ടു തന്നെ പി ആര്‍ ഏജന്‍സിയുടെ ആവശ്യമേ ഞങ്ങള്‍ക്കില്ല. ഏതെല്ലാം തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എതിരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല എന്നതിന് തെളിവാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുന്നത് തടയിടാനാണ് പ്രതിപക്ഷം മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ 'മലപ്പുറം' പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക