വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തി, മുഖ്യമന്ത്രി മറുപടി പറയേണ്ടത് ഒഴിവാക്കി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ പരാതി
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ വെട്ടിനിരത്തിയെന്ന് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിയമസഭയില്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നല്‍കേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങളില്‍ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഒഴിവാക്കി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയെന്ന് പരാതിയില്‍ പറയുന്നു.
ഈ നടപടി സ്പീക്കറുടെ മുന്‍കാല റൂളിങ്ങിന് വിരുദ്ധമാണ്. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. മറ്റന്നാളാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക