ഇന്റര്‍വ്യൂവിൽ പി ആര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്കൊപ്പം, അറിവില്ലാതെയെങ്കില്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ?: വി ഡി സതീശന്‍

ആരെയും അടുത്തു നില്‍ക്കാന്‍ സമ്മതിക്കാത്ത മുഖ്യമന്ത്രി, എന്തിനാണ് ഏജന്‍സിയുടെ രണ്ടു പ്രതിനിധികളെ ഒപ്പം നിര്‍ത്തിയത്?
vd satheesan
വി ഡി സതീശന്‍ഫയൽ
Published on
Updated on

തിരുവനന്തപുരം: പി ആര്‍ ഏജന്‍സി ഓഫര്‍ ചെയ്തിട്ടാണ് മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന് ദ ഹിന്ദു പത്രം തയ്യാറാകുന്നത്. ആ ഇന്‍ര്‍വ്യൂ നടക്കുമ്പോള്‍ ആ പി ആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു. ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുടെ സാന്നിധ്യം മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ഉണ്ടായിരുന്നു. അവര്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ പി ആര്‍ ഏജന്‍സി ആരുമായി ബന്ധപ്പെട്ടാണ്, ഏതു പാര്‍ട്ടിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് അന്വേഷിച്ചു നോക്ക്. ഡല്‍ഹിയിലെ മാധ്യമങ്ങളുമായി അന്വേഷിച്ചാല്‍ കെയ്‌സന്‍ എതു പാര്‍ട്ടിക്ക് വേണ്ടി, ഏതു വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്ന് മനസ്സിലാകും. അവരുടെ നിര്‍ദേശാനുസരണമാണ് ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി ഇന്റര്‍വ്യൂ സംഘടിപ്പിച്ചു കൊടുത്തത്. ഇതേ ഏജന്‍സി ഖലീജ് ടൈംസിനു വേണ്ടിയും ഇന്റര്‍വ്യൂ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് ഒരു ഇന്റര്‍വ്യൂ നല്‍കാന്‍ എന്തിനാണ് പി ആര്‍ ഏജന്‍സിയെന്ന് മന്ത്രിമാര്‍ ചോദിച്ചത് ശരിയാണ്. പക്ഷെ ഇവിടെ പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ചു. മുഖ്യമന്ത്രി അതിന് ഇരുന്നു കൊടുത്തു. വഴിയിലൂടെ പോയ ആരെങ്കിലും വിളിച്ച് ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി അതിന് ഇരുന്നു കൊടുക്കുമോ?. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഭിമുഖം കൊടുത്തിട്ടുള്ളത്. എന്നിട്ട് അദ്ദേഹം ബുദ്ധിപൂര്‍വം ഇന്റര്‍വ്യൂവില്‍ പറയാത്ത കാര്യം അഡീഷണലായി എഴുതിച്ചേര്‍പ്പിച്ചുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ച വേറെ പി ആര്‍ ഏജന്‍സികള്‍, വേറെ ആളുകള്‍ക്കു വേണ്ടി കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷമാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുന്നിലേക്ക് കൊണ്ടുവന്നത്. നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞില്ലല്ലോ. സ്വര്‍ണക്കള്ളക്കടത്തിന് പൊളിറ്റിക്കല്‍ പേട്രണേജ് കൊടുക്കുന്നത് കേരള സര്‍ക്കാരാണെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. എന്നാല്‍ ബിജെപി ചെയ്യുന്നതു പോലെ, സ്വര്‍ണക്കള്ളക്കടത്തിനെ ഒരു ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി കൗശലത്തോടെ ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആകെ വിവാദമായപ്പോള്‍ ഇപ്പോള്‍ വീണുപോയി. അപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ദ ഹിന്ദു ദിനപ്പത്രത്തിന്റെ വിശദീകരണക്കുറിപ്പ് മുഴുവന്‍ കൊടുക്കാത്ത ഏക പത്രം ദേശാഭിമാനി മാത്രമാണ്. ഹിന്ദുവിന്റെ വിശദീകരണക്കുറിപ്പ് വായിച്ചാല്‍ മനസ്സിലാകും എന്താണ്, എന്തിനാണ് ഇതു ചെയ്തതെന്ന്. ഈ പി ആര്‍ ഏജന്‍സിക്കുള്ള മറ്റുചില രാഷ്ട്രീയ ബന്ധമാണ്, അവരാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഈ വാചകം പറയിപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവ് ആണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തു വന്നത്. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് എഴുതിക്കൊടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan
'ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലയ്ക്ക് അടിക്കുന്നു, ആ തല പിണറായി വിജയനാണ്'

മുഖ്യമന്ത്രി പറയാതെയാണ് ഏജന്‍സി ആ വാചകം എഴുതിക്കൊടുത്തതെങ്കില്‍, ആ ഏജന്‍സിക്കെതിരെ മുഖ്യമന്ത്രി കേസെടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പറയാത്ത കാര്യം, മുഖ്യമന്ത്രിക്ക് വേണ്ടി ദ ഹിന്ദു പോലൊരു പത്രത്തിന് എഴുതിക്കൊടുത്തെങ്കില്‍, അത് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യമാണ്. മുഖ്യമന്ത്രി അറിയാതെയാണ് കൊടുത്തതെങ്കില്‍ ആ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വിഡി സതീശന്‍ ചോദിച്ചു. സാധാരണ ആരെയും അടുത്തു നില്‍ക്കാന്‍ സമ്മതിക്കാത്ത മുഖ്യമന്ത്രി, എന്തിനാണ് ഏജന്‍സിയുടെ രണ്ടു പ്രതിനിധികളെ ഒപ്പം നിര്‍ത്തിയത്. അവര്‍ക്കെല്ലാം മുഖ്യമന്ത്രിയുമായി എന്തു ബന്ധമാണ്?. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തെങ്കില്‍ അത് ക്രിമിനല്‍ കുറ്റമല്ലേ?. അവര്‍ക്കെതിരെ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com