കൊച്ചി: പെരുമ്പാവൂര്‍ നഗരത്തിലും കോലഞ്ചേരിയിലും നഗ്നനായി ബൈക്കില്‍ യുവാവിന്റെ യാത്ര. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് പെരുമ്പാവൂരില്‍ എഎം റോഡിലൂടെ ആലുവ ഭാഗത്തേക്ക് യുവാവ് ബൈക്ക് ഓടിച്ച് പോയത്. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികരാണ് ദൃശ്യം പകര്‍ത്തിയത്. കോലഞ്ചേരിയിലും ഇതേ യുവാവ് തന്നെയാണ് നഗ്നനായി ബൈക്ക് ഓടിച്ചതെന്നാണ് കരുതുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുലര്‍ച്ചെ പത്താംമൈല്‍ കുരിശുപള്ളിയില്‍ പത്ര വിതരണക്കാരന് നേരെ യുവാവിന്റെ ആക്രമണമുണ്ടായി. ചങ്ങലയില്‍ തൂക്കിയിട്ടിരുന്ന വിളക്ക് പൊട്ടിച്ചെടുത്തായിരുന്നു ആക്രമണം.ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്‌കൂട്ടറുമായി അക്രമി സ്ഥലം വിട്ടു. നഗ്നത മറയ്ക്കാന്‍ സമീപത്തെ ഫ്‌ളെക്‌സ് ബോര്‍ഡ് അഴിച്ചെടുത്ത് അരയില്‍ ചുറ്റിയിരുന്നു. പത്ര വിതരണക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കൂത്താട്ടുകുളത്തിനും തൊടുപുഴയ്ക്കും മധ്യേ മാറികയിലെ വീട്ടില്‍ നിന്ന് പൊലീസ് സ്‌കൂട്ടര്‍ കണ്ടെടുത്തു. യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന സൂചനയാണ് വീട്ടുകാരില്‍ നിന്ന് പൊലീസിന് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക