തിരുവനന്തപുരം: ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി 500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റില്‍. ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്തിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ.യുടെ ശാഖയില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. കാഴ്ചയില്‍ നോട്ടുകള്‍ക്ക് അസാധാരണത്വം തോന്നിയതിനേത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചു. വ്യാജനോട്ടാണെന്ന് ഉറപ്പുവരുത്തിയശേഷം ബാങ്ക് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ മാസം 28-നാണ് ഇവര്‍ സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയത്. നാട്ടിലേക്ക് വരുന്ന സമയത്ത് അവിടെവെച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശി സമ്മാനമായി 12,500 രൂപ നല്‍കിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 180,000 രൂപ മൂല്യം വരുന്ന 500-ന്റെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. നടപടി പുര്‍ത്തിയാക്കി അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക