റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഈ സമയത്ത് കുട്ടികളുടെ അടുത്ത് മുതിർന്നവരാരും ഉണ്ടായിരുന്നില്ല.
Thiruvananthapuram
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മം​ഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും ബന്ധുക്കളായ മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.

ഈ സമയത്ത് കുട്ടികളുടെ അടുത്ത് മുതിർന്നവരാരും ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടനെ തന്നെ അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ കുഞ്ഞ് മരിച്ചു. കല്ലമ്പലം പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com