സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പാലക്കാട്, ചേലക്കര സ്ഥാനാര്‍ത്ഥികളും ചര്‍ച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ദ ഹിന്ദു പത്രത്തിലെ സ്വര്‍ണക്കടത്ത് അഭിമുഖവുമായി ബന്ധപ്പെട്ട്, ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമാകുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഗവര്‍ണറുടെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍, സ്ഥാനാര്‍ത്ഥി നിര്‍ണയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ചേലക്കരയില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്താലും, തെരഞ്ഞെടുപ്പ് തീരുമാനം വന്നശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക