മദ്രസകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം; മാസപ്പടി കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ല: എം വി ഗോവിന്ദന്‍

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്.
M V Govindan
എം വി ഗോവിന്ദന്‍വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്‌റസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണ്.

കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും മദ്‌റസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ മദ്‌റസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും.

മാസപ്പടി കേസ് കമ്പിനികള്‍ തമ്മിലുള്ള വിഷയമാണ്. ഈക്കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല. മാസപ്പടി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെയാണ് പാര്‍ട്ടി എതിര്‍ത്തത്. ഈ വിഷയത്തില്‍ അതേ നിലപാട് തുടരുമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com