കൊല്ലത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം
kollam irshad murder
ഇര്‍ഷാദ്, സഹദ് ടിവി ദൃശ്യം
Published on
Updated on

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം. സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹദിന്റെ വീട്ടിലായിരുന്നു ദിവസങ്ങളായി ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നു മണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

ഇർഷാദ് അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. അത് ലറ്റായിരുന്ന ഇർഷാദിന് സ്പോർട്ട്സ് കോട്ടയിലാണ് ജോലി ലഭിച്ചത്. നിലവിൽ ദുശീലം കാരണം ഇർഷാദിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പിടിയിലായ സുഹൃത്ത് സഹദിനെതിരെ എംഡിഎംഎ കേസില്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com