coastal management plan
തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര അനുമതിപ്രതീകാത്മക ചിത്രം

കടൽ, കായൽ തീരങ്ങളിലെ നിർമാണങ്ങൾക്ക് ഇളവ്; സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര അനുമതി

സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ 66 പഞ്ചായത്തുകളിലെ തീരദേശ നിർമാണ പ്രവർത്തനങ്ങളിലാണ് നിയന്ത്രണമുണ്ടായിരുന്നത്
Published on

തിരുവനന്തപുരം: സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ആവശ്യപ്പെട്ടാണ് കേരളം തീരദേശ പരിപാലന പ്ലാൻ സമർപ്പിച്ചത്.

സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ 66 പഞ്ചായത്തുകളിലെ തീരദേശ നിർമാണ പ്രവർത്തനങ്ങളിലാണ് നിയന്ത്രണമുണ്ടായിരുന്നത്. കേന്ദ്ര അനുമതി ലഭിച്ചതോടെ പത്തുലക്ഷത്തോളം ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് നിർമ്മാണാനുമതി നേടാനാകും.

തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഈ ഇളവുകൾ ലഭിക്കുന്നതിനായി മൂന്നംഗ വിദഗ്‌ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകൾ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com