തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്. വരുന്ന ആറു ദിവസത്തേക്ക് തലസ്ഥാനത്ത് ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുമോ എന്നതിൽ മൗനം പാലിക്കുന്നത് ആശങ്കയാണ്.
പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതൽ 21 വരെ ജലവിതരണം മുടങ്ങുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് 23 മുതൽ 25 വരെ ജലവിതരണം മുടങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക