തൃശൂർ: ചാലക്കുടിയിൽ സ്ഥിരം ബൈക്ക് മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുപ്ലിയം മൂലേക്കാട്ടില്‍ വീട്ടില്‍ രതീഷ് (42)നെയാണ് മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്.
ചാലക്കുടി സൗത്ത് ജങ്ഷനിലെ മേല്‍പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നായരങ്ങാടി സ്വദേശി വിവേകിന്റെ ബൈക്ക് ഇക്കഴിഞ്ഞ 21ന് മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വിവേക് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കുമായി കടന്നുപോകുന്ന ആളെ കണ്ടെത്തിയിരുന്നു.
തുടർന്ന് ശനിയാഴ്ച പകൽ മേല്‍പലാത്തിനടിയില്‍ സിസിടിവിയില്‍ കണ്ടയാളുടെ രൂപത്തിലുള്ള ഒരാള്‍ മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പെട്ടു. മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ വിവേക് സമീപം ഉണ്ടായിരുന്ന ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെ സഹായത്തോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രതീഷിനെ പിടികൂടുകയായിരുന്നു. ചാലക്കുടിയില്‍ നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതായി പിടിയിലായ ആള്‍ പോലീസില്‍ സമ്മതിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക