പി പി ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി റിമാൻഡ് റിപ്പോർട്ട്. എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായി കണ്ണൂർ കലക്ടറുടെ മൊഴി. ദിവ്യയുടെ ജാമ്യ ഹർജിയിലാണ് മൊഴിയുള്ളത്. കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണെന്ന് കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്മതിച്ചു. അതിനിടെ എഡിറ്റർ നിഷാദിന്റെ അകാലവിയോഗത്തിൽ വേദന പങ്കുവച്ച് മലയാള സിനിമാലോകം. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നം. ചേലക്കരയില്‍ ആറ് പേരും പാലക്കാട് പത്തുപേരും വയനാട്ടില്‍ പതിനാറുപേരുമാണ് മത്സരരംഗത്തുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക