കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം. ആട് ജീവിതത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് ആണ് നിയമ നടപടിക്കൊരുങ്ങുന്നത്.
ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹോപ്പ് എന്ന ഗാനത്തില്‍ എആര്‍ റഹ്മാന്‍ പാടി അഭിനയിച്ചിരുന്നു. ഈ ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേഴ്‌സ് പ്രമോഷനായി ഉപയോഗിച്ചെന്നാണ് ആരോപണം. ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബ്ലൂ ടൈഗേഴ്‌സ് പാട്ട് പലതവണ എഡിറ്റ് ചെയ്യുകയും എ ആര്‍ റഹ്മാന്റെ ചിത്രങ്ങള്‍ സഹിതം ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. എആര്‍ റഹ്മാനാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നുമാണ് വിഷ്വല്‍ റൊമാന്‍സിന്റെ ആരോപണം.
അനധികൃതമായി ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ചൂണ്ടികാട്ടി ആ ഭാഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായ കമ്പനിയെ സമീപിച്ചിരുന്നതായും വഴങ്ങിയില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ